Jammu-Kashmir:ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

(Jammu-Kashmir)ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു(Terrorist killed). ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ബാരാമുള്ള പത്താന്‍ സ്വദേശി ഇര്‍ഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകനാണ്. ഈ വര്‍ഷം മെയ് മുതല്‍ ഇര്‍ഷാദ് ലഷ്‌കര്‍ ഇ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകനാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് അറിയിച്ചു.

ഒരു തോക്കും 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News