DYFI:ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ്;തെക്കന്‍ മേഖലാ ജാഥ കൊല്ലം ജില്ലയില്‍ പ്രവേശിച്ചു

(DYFI)ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന (Freedom Street)ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം തെക്കന്‍ മേഖലാ ജാഥ കൊല്ലം ജില്ലയില്‍(Kollam district) പ്രവേശിച്ചു. നിലമേലില്‍ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്.

ജാഥ മാനേജര്‍മാരായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജോയിന്റ് സെക്രട്ടറി ചിന്താജറോം എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങി. ജാഥ ഇന്നും നാളെയും കൊല്ലം ജില്ലയില്‍ പര്യടനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here