Sanjay Raut:കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവസേന എം പി സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

(Shivsena)ശിവസേന എം പി സഞ്ജയ് റാവത്തിന്റെ(Sanjay Raut) വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ED) പരിശോധന. ഗൊരേഗാവിലെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇന്ന് വെളുപ്പിന് ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും വ്യാജ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. അതേസമയം, ഇഡി ചോദ്യം ചെയ്യുന്നതിനെതിരേ വ്യാപകപ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നിലെത്തിയത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വസതിയിലെ പരിശോധനയും ചോദ്യം ചെയ്യലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News