Karuvannur Bank:കരുവന്നൂര്‍ ബാങ്ക് പ്രശ്‌നം;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി:എം.എം. വര്‍ഗീസ്

(Karuvannur Bank)കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്(MM Varghese). കരുവന്നുര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം.എം.വര്‍ഗീസ് പറഞ്ഞു. ഭരണസമിതിയിലെ എല്ലാവരും നേരിട്ട് തട്ടിപ്പില്‍ പങ്കെടുത്തവരായിരുന്നില്ല. എന്നാല്‍ ഭരണ സമിതി അംഗങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവ് ഉണ്ടായി. ഇതിനാലാണ് മുഴുവന്‍ ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയും നടപടിയെടുത്തതെന്നും എം.എം. വര്‍ഗീസ് പറഞ്ഞു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം.എം.വര്‍ഗീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here