(Aavikkal Thodu)ആവിക്കല്‍ തോടിനുസമീപം കോര്‍പറേഷന്‍ പണിയുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ ജനസഭയില്‍ പ്രതിഷേധിച്ച 75ലധികം പേര്‍ക്കെതിരെ പൊലീസ് കേസ്(Police case). ശനിയാഴ്ച തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വിളിച്ച ജനസഭക്കിടെയാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.
വാഹനം തടയല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ഇവരെ തടഞ്ഞതോടെ സംഘര്‍ഷം കനത്തു. പിന്നാലെ വാര്‍ഡ് സഭ അവസാനിച്ചതായി പ്രഖ്യാപിക്കുകയിരുന്നു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.