Plus One:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലുകള്‍ക്കുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്ലസ് വണ്‍(Plus One) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റിലെ തിരുത്തലുകള്‍ക്കുള്ള സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് സമയം നീട്ടിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

നേരത്തെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News