Maharashtra: ജീവിതം വഴിമുട്ടി; മഹാരാഷ്ട്രയിൽ 7 മക്കളെ വിൽക്കാനൊരുങ്ങി ജന്മം നൽകിയ മാതാവ്

നാല്പതുകാരിയായ വീട്ടമ്മ തന്റെ 7 മക്കളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്‍റെ പിടിയിലായി. മഹാരാഷ്ട്രയിലെ(maharashtra) ജൽഗാവിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭർത്താവ് മരിച്ചതോടെ മക്കളെ പോറ്റാൻ കഴിയാതെ വന്നതാണ് കടുത്ത തീരുമാനത്തിന് കാരണമായി ഇവർ പൊലീസിനെ ധരിപ്പിച്ചത്. തുടർന്ന് കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഉറപ്പാക്കി പൊലീസ്(police) മാതൃകയായി.

രണ്ടു വർഷം മുൻപ് കൊവിഡ്(covid) ബാധിച്ച് ഭർത്താവ് നഷ്ടപ്പെട്ട നാൽപ്പത് കാരിയായ വീട്ടമ്മ ജീവിതമാർഗ്ഗം അടഞ്ഞതോടെയാണ് തന്റെ മക്കളെ വിൽക്കാൻ തീരുമാനിക്കുന്നത്. കിടപ്പാടം പോലുമില്ലാത്ത ഹീരാബായ് ദേവ ഗെയ്‌ക്‌വാദ് തൊട്ടടുത്ത നഗരത്തിലെത്തിയാണ് കുട്ടികളെ വിൽക്കാൻ ശ്രമിച്ചത്.

ഹീരാഭായിക്ക് മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളുമടക്കം 7 മക്കളാണ്. കുട്ടികളെ പോറ്റാൻ കഴിയാതെ വന്നതോടെയാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ ജയ്പാൽ ഹിരെ പറയുന്നു. വിവരമറിഞ്ഞ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

പൊലീസിന്റെ നിർദേശത്തെ തുടർന്ന് കുട്ടികളെ പരിപാലന കേന്ദ്രമായ ബാല മന്ദിരത്തിലേക്ക് അയക്കാൻ തീരുമാനിച്ചു. കുട്ടികളെ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് മനസിലാക്കിയാണ് പൊലീസ് സ്ത്രീയെ പിന്തിരിപ്പിച്ച് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News