Congress:കോണ്‍ഗ്രസ് നേതാവ് ലീഗ് കൊടി വലിച്ചെറിഞ്ഞ സംഭവം;കോണ്‍ഗ്രസിന് കീഴടങ്ങി ലീഗ്‌|Muslim League

(Kazhakoottam)കഴക്കൂട്ടം ആറ്റിപ്രയില്‍ നടന്ന യുഡിഎഫ്(UDF) പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് ലീഗ് കൊടി വലിച്ചെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിന് കീഴടങ്ങി മുസ്ലീം ലീഗ്(Muslim League) നേതൃത്വം. പൂര്‍ണമായും കോണ്‍ഗ്രസിന് കീഴ്‌പ്പെട്ട തീരുമാനമാണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടേത്.ആറ്റിപ്രയില്‍ നടന്നത് UDF ന്റെ പരിപാടിയല്ല കോണ്‍ഗ്രസ് പരിപാടിയാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭക്കെതിരെ യുഡിഎഫ് കഴക്കൂട്ടം ആറ്റിപ്രയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ലീഗ് പ്രവര്‍ത്തരരെ അപമാനിച്ചത്. പരിപാടിയുടെ ഭാഗമായി മുസ്ലീംലീഗിന്റെ കൊടി പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം വെമ്പായം നാസറും പ്രവര്‍ത്തകരും ചേര്‍ന്ന് കെട്ടിക്കൊണ്ടിരിക്കെ അവിടെയെത്തിയ ഗോപാലകൃഷ്ണന്‍ കൊടി അഴിച്ച് മാറ്റി എന്നാണ് ആക്ഷേപം. ലീഗിന്‍റെ കൊടി പാകിസ്ഥാനില്‍ കൊണ്ടുകെട്ടാനായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ആക്രോശം.

കോണ്‍ഗ്രസ് നേതാവിന്റെ പെരുമാറ്റം മൂലം മാനസിക വിഷമത്തിലായ ലീഗ് ജില്ലാ കമ്മറ്റി അംഗം വെമ്പായം നാസര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പാകിസ്ഥാന്‍ പരാമര്‍ശം ലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് വെമ്പായം നാസര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്. പരിപാടിയുടെ ബാനറില്‍ വരെ ആറ്റിപ്രയില്‍ നടന്നത് യുഡിഎഫ് പരിപാടിയാണെന്ന് വ്യക്തമാണെന്നിരിക്കെയാണ് ലീഗിന്‍റെ സന്ബൂര്‍ണ കീ‍ഴ്പ്പെടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here