വാഹന പരിശോധനക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം; കോഴിക്കോട് 2 പേര്‍ അറസ്റ്റില്‍|Arrest

(Kozhikode)കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍(Arrest). കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പൊലീസ് ഡ്രൈവര്‍ മുഹമ്മദ് സക്കറിയയ്ക്കും പരുക്കേറ്റു.

സംശയസ്പദമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറി. പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു.

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറ്റ്യാടി സ്വദേശി വിപിന്‍ പദ്മനഭന്‍, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News