KSRTC: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ നിരത്തിലേക്ക്

തിരുവനന്തപുരം നഗരത്തില്‍ സിറ്റി സര്‍വീസുകള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി ഇലട്രിക്ക് ബസ്റ്റുകളുടെ ട്രയല്‍ റണ്ണിന് തുടക്കമായ്. ഇരുപത്തിനാല് മണിക്കൂറും സര്‍വീസ് നടത്തുന്ന റെയില്‍ – എയര്‍ സര്‍ക്കിളിലാണ് ബസ്സുകള്‍ ട്രയല്‍ റണ്‍ നടത്തുന്നത്.

കെ എസ് ആര്‍ ടി സി പുതുതായ് വാങ്ങിയ ഇരുപത്തിയഞ്ച് ഇലക്ട്രിക് ബസ്സുകളാണ് സിറ്റി സര്‍ക്കില്‍ സര്‍വീസ് ഇന്ന് ട്രയല്‍ റണ്‍ നടത്തുന്നത്. സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് തുടങ്ങുന്നത്. ട്രയല്‍ റണ്ണില്‍ 25 ഇലക്ട്രിക് ബസുകളില്‍ 23 ബസുകള്‍ പങ്കെടുക്കും. ബാക്കിയുളള രണ്ട് ബസുകള്‍ ചാര്‍ജ് തീരുന്ന ബസുകളുമായ് മാറി നല്‍കും.

ആദ്യ ഘട്ടത്തില്‍ മറ്റ് സര്‍ക്കിളുകള്‍പ്പം ഇലക്ട്രിക് ബസുകളും സര്‍വ്വീസ് നടത്തും, ക്രമേണ ഡീസല്‍ ബസുകള്‍ ഓരോന്നായി പിന്‍വലിച്ച് സിറ്റി സര്‍ക്കിളില്‍ പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ നല്‍കും . ഇതോടെപ്പം വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിയ്ക്കൂര്‍ സര്‍വ്വീസ് ആരംഭിക്കുന്ന എയര്‍ – റെയില്‍ സര്‍ക്കിള്‍ നാളെ തമ്പാനൂര്‍ സെന്‍ട്രര്‍ ബസ് സ്റ്റേഷന്‍ വെച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ്ഓഫ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here