MDMA: ആക്കുളത്ത് എംഡിഎംഎയുമായി നാലു പേർ പിടിയിൽ

തിരുവനന്തപുരം(thiruvananthapuram) ആക്കുളത്ത് വാടക വീട്ടിൽ നിന്നും എം ഡി എം എ(mdma) പിടികൂടി. സംഭവത്തിൽ യുവതിയടക്കം നാലു പേരെ പൊലീസ്(police) അറസ്റ്റ് ചെയ്തു. ആക്കുളം(akkulam) നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ നിന്നാണ് മാരക രാസ ലഹരിയായ എംഡിഎംഎ പിടികൂടിയത്.

ശ്രീകാര്യം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ,ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ ,കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഒന്നാം പ്രതിയായ അഷ്കർ ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ യുമായി വരുന്ന വിവരമറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. മുൻപും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗർഭിണിയായ യുവതിയുമായെത്തിയാണ് അഷ്കർ വീട് വാടകയ്ക്കെടുത്തത്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel