KSRTC: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുകയെന്നത് മുഖ്യ ലക്ഷ്യം: ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടി.സി(ksrtc) ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുകയെന്നത് മുഖ്യ ലക്ഷ്യമെന്ന് സിഎംഡി ബിജു പ്രഭാകര്‍(biju prabhakar). ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5-ന് മുമ്പ് നല്‍കുമെന്നും ചര്‍ച്ചയില്‍ സിഎംഡി ഉറപ്പ് നൽകി.

എന്നാല്‍ ചര്‍ച്ച പ്രഹസനമെന്ന് സിഐടിയു(citu) നേതാക്കള്‍ പറഞ്ഞു. ഇലക്ട്രിക്ക് ബസുകള്‍ വേണ്ടിവന്നാല്‍ റോഡില്‍ തടയുമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് സര്‍വീസ് സംബന്ധിച്ചാണ് തര്‍ക്കം.

ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പ്രതികരണം. സിഎംഡി വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News