CWG 2022 : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം ; റെക്കോർഡ് നേടി ജെറമി ലാൽറിന്നുങ്ക

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാൽറിന്നുങ്ക സ്വർണം നേടിയത്.
ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോർഡ് നേട്ടം. 140 കിലോഗ്രാം സ്നാച്ച്, 160 കിലോ ഗ്രാം ക്ലീൻ സ്നാച്ച് എന്നിവയിലായി 300 കിലോഗ്രാം ഉയർത്തിയാണ് ജെറെമിയുടെ ഈ സ്വർണ്ണനേട്ടം.
‌‌

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News