Whatsapp: ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണിത്; ട്യൂഷന്‍ ടീച്ചര്‍ക്ക് വിദ്യാർത്ഥിയുടെ വാട്സാപ്പ് സന്ദേശം; വൈറൽ

ഒരു കുട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നവരാണ് അധ്യാപകർ(teachers). അധ്യാപകർ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. അവർ പറയുന്ന ഓരോ കാര്യങ്ങളും വിദ്യാർത്ഥികളെ പല രീതിയിൽ ബാധിച്ചേക്കാം.

ഒരു വാക്ക് ചിലപ്പോള്‍ വിദ്യാര്‍ത്ഥിയെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്തേക്കാം, എന്നാല്‍ ചിലപ്പോള്‍ ആ വാക്കുകള്‍ വിദ്യാര്‍ത്ഥിയെ വേദനിപ്പിച്ചേക്കാം. പന്ത്രണ്ടാം ക്ലാസ് വിജയിച്ച ഒരു വിദ്യാര്‍ത്ഥി തന്‍റെ പഴയ ട്യൂഷന്‍ ടീച്ചര്‍ക്ക് അയച്ച വാട്ട്സ്ആപ്പ്(whatsapp) സന്ദേശം ഇത്തരത്തിലാണ് വൈറലാകുന്നത്.

@famouspringroll എന്ന ട്വിറ്റര്‍ ഹാൻഡിലില്‍ നിന്നാണ് ഈ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത്. ഈ ട്വിറ്റർ ഉപയോക്താവിന്‍റെ പത്താം ക്ലാസിലെ ട്യൂഷൻ ടീച്ചറായ ആശയ്ക്കാണ് ഈ കുട്ടി സന്ദേശം അയച്ചത്.

ഇത് അശ മാമിന്‍റെ നമ്പര്‍ ആണോ എന്ന് ചോദിച്ചണ് സംഭാഷണം ആരംഭിക്കുന്നത്. അതേ എന്ന് പറഞ്ഞതോടെ. പഴയ സംഭവം കുട്ടി ഓര്‍മ്മിപ്പിക്കുന്നു. “രണ്ട് വർഷം മുമ്പ്, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ ഫലം വന്ന ദിവസം ഞങ്ങളുടെ അധ്യാപകർക്ക് സന്ദേശം അയക്കാൻ തീരുമാനിച്ചു,” എന്ന വാക്കുകളോടെയാണ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചാറ്റിന്റെ പൂർണ രൂപം

ഹലോ മാഡം, ഞാൻ നിങ്ങളുടെ പത്താം ക്ലാസ് 2019-2020 ബാച്ചിലെ നിങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഈ സന്ദേശം അയയ്‌ക്കുന്നത് ഞാൻ വിജയിക്കില്ലെന്ന് നിങ്ങൾ എന്നോട് പറഞ്ഞതിനാലാണ്, ഞാന്‍ സ്‌കൂൾ പാസാകില്ലെന്നും ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യാന്‍ നിങ്ങൾ എന്നോട് പറഞ്ഞു.

സാധ്യമായ എല്ലാ തലങ്ങളും നിങ്ങൾ എന്നെ തരംതാഴ്ത്തി. ഇന്ന് ഞാൻ എന്റെ 12-ാം ക്ലാസ്സ് നല്ല മാർക്കോടെ പാസായി, ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന യൂണിവേഴ്സിറ്റിയിൽ എനിക്ക് അഡ്മിഷന്‍ ലഭിച്ചു. ഞാൻ ചെയ്യാൻ ഉദ്ദേശിച്ച കോഴ്സും ചെയ്യുന്നു.

ഇതൊരു നന്ദി സന്ദേശമല്ല, ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണ് ഈ സന്ദേശം. പ്രത്യേകിച്ച് നിങ്ങളുടെ സഹായം തേടുന്ന വിദ്യാർത്ഥികളോട് ദയ കാണിക്കാനെങ്കിലും ഇത് ഓര്‍ക്കുമല്ലോ.

എന്തായാലും ഈ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളിലിപ്പോൾ വൈറലാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News