Accident: മുക്കത്ത്‌ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോഴിക്കോട് മുക്കം(mukkam) അഗസ്ത്യൻ മുഴിയിൽ ഓട്ടോയും(auto) കാറും(car) കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ ഒരാൾ മരിച്ചു. തൊണ്ടിമൽ കൊടിയങ്ങൽ രവി (84) ആണ് മരിച്ചത്. 4പേർക്ക് പരുക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്കും കാറിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരുക്ക് പറ്റിയത്.

തിരുവമ്പാടി തൊണ്ടിമ്മൽ റോഡിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രവി മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരുക്കേറ്റ ബാക്കിയുള്ളവർ ചികിത്സയിലാണ്.

 കാർ അമിത വേഗതയിൽ വന്നതാണ് അപകട കാരണം. വൈകിട്ട് മൂന്ന് മണിയേടു കൂടിയാണ് മുക്കം അഗസ്ത്യൻ മുഴിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

തിരുവമ്പാടി ഭാഗത്തു നിന്ന് വരുകയായിരുന്ന കാറും മുക്കത്തു നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News