Pinarayi Vijayan: മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ: മുഖ്യമന്ത്രി

മെട്രോ വാർത്ത(metro vartha) ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണന്റെ(r gopikrishnan) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ.

വ്യത്യസ്തത പുലർത്തുന്നതും ശ്രദ്ധേയവുമായ ധാരാളം അഭിമുഖങ്ങളും വാർത്തകളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ മാധ്യമങ്ങളിൽ ലേഖകൻ മുതൽ ചീഫ് എഡിറ്റർ വരെ സ്ഥാനങ്ങളിൽ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. ഗോപികൃഷ്ണന്റെ ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News