BufferZone: ബഫർസോൺ വിഷയം: സർക്കാരിൽ വിശ്വാസമുണ്ടെന്ന് കർദിനാൾ ഡോ.ജോർജ് ആലഞ്ചേരി

ബഫർസോൺ(bufferzone) പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ വിശ്വാസമുണ്ടെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ.ജോർജ് ആലഞ്ചേരി(dr. george alencherry). സുപ്രീംകോടതി(supremecourt) വിധിയുമായി ബന്ധപ്പെട്ട് സർക്കാരിന് സത്യവാങ്മൂലം നൽകാൻ ഇനിയും സാവകാശമുണ്ട്.

സർക്കാർ ഉദാസീനത കാണിക്കുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ നിഷേധാത്മകമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കർദിനാൾ കൊച്ചിയിൽ പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻറണി കരിയിലിനെ മെത്രാപ്പൊലീത്തൻ വികാരി സ്ഥാനത്തു നിന്ന് മാറ്റി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് പ്രശ്ന പരിഹാരത്തിൻ്റെ തുടക്കമാണ്. വത്തിക്കാനും സിനഡിലും പുതിയ അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ആൻഡ്രൂസ് താഴത്തിൽ പ്രതീക്ഷയുണ്ട്. ഏകീകൃത കുർബാന അതിരൂപതയിലെ എല്ലാ പള്ളികളിലും പടിപടിയായി നടപ്പാക്കുമെന്നും കർദിനാൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News