Gokul Harshan : യു കെയിലെ സിംഗിംഗ് സ്റ്റാർസിനൊപ്പം യുവ സംഗീത സംവിധായകൻ ഗോകുൽ ഹർഷൻ

നോട്ടിങ്ഹാം മലയാളി അസോസിയേഷന്റെ നേതൃത്തിൽ യു കെയിൽ ആദ്യമായി കുട്ടികളുടെ ഒരു ഗായകസംഘം. സിംഗിങ്ങ് സ്റ്റാർസ് എന്ന പേരിലാണ് കുട്ടികളുടെ സംഘം അരങ്ങിലെത്തുക.

അഞ്ചു മുതൽ പതിനാറ് വയസുവരെയുള്ള കുട്ടികളാണ് സംഗീതസംഘത്തിലുള്ളത്. യുവ സംഗീത സംവിധായകനും ഗായകനുമായ ഗോകുൽ ഹർഷൻ ആണ് ഈ ഗായക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്.തിരുവനന്തപുരം സ്വദേശിയായ ഗോകുൽ ഹർഷൻ ഒരു വർഷം മുന്നേയാണ് നോട്ടിങ്ഹാമിൽ എത്തിയത്.

തെക്കൻ ക്രോണിക്കിൾ എന്ന മ്യൂസിക് ബാൻഡിന്റെ ലീഡ് സിംഗർ ആയിരുന്ന ഗോകുൽ ഹർഷൻ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ശലമോൻ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഗായക സംഘത്തിന്റെ ആദ്യ കവർ സോങ് മലയാളികളുടെ പ്രിയ ഗായിക സുജാത മോഹന്റെ ഫേസ്ബുക് പേജിലൂടെ ഇന്ന് റിലീസ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News