Rain : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി വീണ ജോർജ് . മലയോര പ്രദേശങ്ങളിലുള്ളവരും നദിക്കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു .
മലയോര മേഖലകളിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി അധികൃതർ അറിയിക്കുന്നതനുസരിച്ച് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News