Medical Critical Care ICU Complex: ലോകോത്തര നിലവാരത്തില്‍ മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യു കോംപ്ലക്‌സ്

മസ്തിഷ്‌കാഘാതം ഉള്‍പ്പടെയുള്ള അത്യാഹിതങ്ങള്‍ക്കിരയാകുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഏതു അടിയന്തര സാഹചര്യവും നേരിടാവുന്ന രീതിയില്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍(Little flower hospital) നിര്‍മ്മിച്ച മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യു(Medical Critical Care ICU) സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവും(P Rajeev) ആശിര്‍വാദ കര്‍മ്മം മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലും നിര്‍വ്വഹിച്ചു. മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.ഡോ വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, റോജി എം ജോണ്‍ എം.എല്‍.എ, ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് വാളൂക്കാരന്‍, വികാരി ജനറാള്‍ റവ.ഫാ. ജോസ് പുതിയേടത്ത് , സെന്റ് ജോര്‍ജ്ജ് ബസലിക്ക റെക്ടര്‍ റവ.ഫാ.ജിമ്മി പൂച്ചക്കാട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാജു നെടുങ്ങാടന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ.ജോസഫ്. കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പതിനായിരത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 35 കിടക്കകള്‍ ഉള്ള ഈ ഐ.സി.യു കോംപ്ലക്‌സില്‍ ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ച ഇന്റസ് എന്ന് നാമകരണം ചെയ്ത (ഡീലക്‌സ് ) ഐ.സി.യു/ പ്രൈവറ്റ് മുറികളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പാമ്പു വിഷ ചികിത്സയില്‍ തീവ്ര പരിചരണം നല്‍കാനുള്ള ഇന്ത്യയിലെ കിടയറ്റ സംവിധാനങ്ങളും ഈ ഐ.സി.യുവിനെ വ്യത്യസ്തമാക്കുന്നു.

അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക് ബന്ധുജനങ്ങളുടെ സാന്നിധ്യത്തില്‍ സ്വാന്ത്വന ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്രിട്ടിക്കല്‍ കെയര്‍ കോംപ്ലക്‌സില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമാനതകളില്ലാത്ത ചികിത്സാനുഭവത്തിന് അവസരംഒരുക്കുന്നു. ഇന്റസ്/ പ്രൈവറ്റ് റൂമുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ചികിത്സ-പരിചരണം – ബോധവത്കരണം എന്നിവ ലോകോത്തര നിലവാരത്തില്‍ ഒരേസമയം സമഗ്രതയോടെ നല്കാന്‍ ഇവിടം സജ്ജമാണെന്നു ഡയറക്ടര്‍ ഫാ.ഡോ.വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ അറിയിച്ചു.

എന്‍.എ.ബി.എച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ലോകോത്തര നിലവാരത്തില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആണ് മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ കോംപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. അപകടനില തരണം ചെയ്ത് ഐ.സി.യുവില്‍ നിന്ന് മാറ്റുന്നവര്‍ക്കായി സ്റ്റെപ് ഡൌണ്‍ ഐ.സി.യുവും ഇതിനോട് ചേര്‍ന്നു ക്രമീകരിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യം മിതമായ നിരക്കില്‍ ഒരുക്കി ആരോഗ്യരംഗത്തെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ കോംപ്ലക്‌സ് വഴി സാധിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. മന്ത്രിയും സംഘവും സൗകര്യങ്ങള്‍ നേരില്‍ കണ്ടശേഷം ആശുപത്രി മാനേജ്‌മെന്റിനെ അഭിനന്ദിച്ചു.

ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ലോകോത്തര മാതൃകയില്‍ ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ ഐ സി യു കോംപ്ലെക്‌സിന്റെ ഉദ്ഘാടനം മന്ത്രി.പി.രാജീവ് നിര്‍വഹിക്കുന്നു . ഫാ.വര്‍ഗ്ഗീസ് പാലാട്ടി, ഡയറക്ടര്‍ ഫാ.ഡോ.വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, ഡോ.സ്റ്റിജി ജോസഫ്, റോജി എം ജോണ്‍ എം.എല്‍.എ, മാര്‍ ആന്റണി കരിയില്‍, റവ.ഫാ. ജോസ് പുതിയേടത്ത്, ഡോ .ജോസഫ് കെ ജോസഫ് ,റവ.ഫാ.ജിമ്മി പൂച്ചക്കാട്ട്, ഫാ. തോമസ് വാളൂക്കാരന്‍ തുടങ്ങിയവര്‍ സമീപം.

ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ലോകോത്തര മാതൃകയില്‍ ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ഐ സി യു കോംപ്ലെക്‌സിന്റെ ആശീര്‍വാദ കര്‍മ്മം മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ നിര്‍വഹിക്കുന്നു. ഡയറക്ടര്‍ ഫാ.ഡോ വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, ഫാ.ജോണ്‍ തേയ്ക്കാനത്ത്, ഫാ.വര്‍ഗ്ഗീസ് പാലാട്ടി, റവ.ഫാ.ജിമ്മി പൂച്ചക്കാട്ട്, ഡോ. തോമസ് രാജു പോള്‍,വികാരി ജനറാള്‍ റവ.ഫാ. ജോസ് പുതിയേടത്ത് ,ഡോ. ജോസഫ് കെ ജോസഫ് തുടങ്ങിയവര്‍ സമീപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News