Accident:മുക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം;ഒരു മരണം

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. മുക്കം മണാശേരിയില്‍ ഒരാള്‍ മരിച്ചു. AKCC ഗ്ലോബല്‍ സെക്രട്ടറി തിരുവമ്പാടി സ്വദേശി ജോസഫ് എന്ന (ബേബി ) പെരുമാലില്‍ ആണ് മരിച്ചത്. ഏറെക്കാലം തിരുവമ്പാടി ദീപിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നു.

സ്‌കൂട്ടറുകാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോട് കൂടിയായിരുന്നു സംഭവം. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് സ്‌കൂട്ടറുകാരനെ ഇടിച്ചിട്ട വാഹനം കണ്ടെതാണ് അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel