Loksabha:വിലക്കയറ്റം;ലോക്‌സഭയില്‍ ഇന്ന് ഹ്രസ്വചര്‍ച്ച നടന്നേക്കും

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ലോക്‌സഭയില്‍(Loksabha) ഇന്ന് വിലക്കയറ്റത്തെക്കുറിച്ച്(price hike) ഹ്രസ്വചര്‍ച്ച നടന്നേക്കും. മനീഷ് തിവാരി, വിനായക് ഭൗറാവു റാവുത്ത് എന്നിവരുടെ നോട്ടിസിന് ചട്ടം 193 പ്രകാരമാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്.

രാഷ്ട്രപത്‌നി പ്രയോഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രേഖാമൂലം മാപ്പു പറഞ്ഞെങ്കിലും ബിജെപി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല. അതേസമയം രാജ്യസഭയിലെ എം പിമാരുടെ സസ്‌പെന്‍ഷന്‍ അവസാനിച്ചിട്ടുണ്ട്.

എന്നാല്‍ ലോക്‌സഭയിലെ 4 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഈ സമ്മേളം തീരുംവരെയാണ്. വന്യജീവി സംരക്ഷണ നിയമഭേദഗതിയും കേന്ദ്ര സര്‍വകലാശാല നിയമഭേദഗതിയും ലോക്‌സഭ ഇന്ന് പരിഗണിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാഴ്ച്ച ബഹളത്തില്‍ ഒലിച്ചുപോയതില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നയ്ഡു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 51 മണിക്കൂര്‍ 35 മിനിറ്റ് പ്രവര്‍ത്തിക്കേണ്ട രാജ്യസഭ ആകെ 11 മണിക്കൂര്‍ 8 മിനിറ്റാണ് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തന ക്ഷമത ആദ്യ ആഴ്ച്ചയില്‍ 26.90 ശതമാനവും രണ്ടാം ആഴ്ച്ചയില്‍ 10.49 ശതമാനവുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News