Neymar: നെയ്മറിന് ഇരട്ട ഗോള്‍; കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് പിഎസ്ജി

പുതിയ സീസണ്‍ കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പിഎസ്ജി(PSG). ട്രോഫി ദെസ് ചാമ്പ്യന്‍സ് മത്സരത്തില്‍ ഫ്രഞ്ച് കപ്പ് ജേതാക്കളായ നാന്റെസിനെ തോല്‍പ്പിച്ചാണ് പിഎസ്ജി കിരീടം ചൂടിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. നെയ്മര്‍(Neymar) രണ്ടു ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മെസ്സിയും റാമോസും ഓരോ ഗോളുകള്‍ വീതം നേടി.

മെസ്സിയുടെ ഗോളിലൂടെയാണ് പിഎസ്ജി മുന്നിലെത്തിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇടതു കോര്‍ണറില്‍നിന്നുള്ള മനോഹരമായ ഫ്രീകിക്ക് നെയ്മര്‍ ഗോളാക്കി മാറ്റിയതോടെ സ്‌കോര്‍ 2-0 ആയി. വെറ്ററന്‍ ഡിഫന്‍ഡര്‍ 57-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പിഎസ്ജി ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി കൂടി നെയ്മര്‍ ഗോളാക്കി മാറ്റിയതോടെ സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News