Sanjay Raut:ഭൂമി കുംഭകോണ കേസില്‍ ശിവസേന എം പി സഞ്ജയ് റാവത്ത് അറസ്റ്റില്‍

ഭൂമി കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ(Sanjay Raut) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) അറസ്റ്റ് ചെയ്തു. 1034 കോടിയുടെ പത്രചൗള്‍ ഭൂമി അഴിമതി കേസിലാണ് അറസ്റ്റ്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നിര്‍ണായക രേഖകള്‍ സഞ്ജയ് റാവത്തിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയെന്ന് ഇ.ഡി അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സഞ്ജയ് റാവത്തിനെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം സഞ്ജയ് റാവത്തിന്റെ മുംബൈയിലെ വസതിയില്‍ ഇ.ഡി 10 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് എംപിയെ കസ്റ്റഡിയിലെടുത്ത് ഇ.ഡിയുടെ ദക്ഷിണ മുംബൈ ഓഫീസിലേക്ക് കൊണ്ടുപോയി. അവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നും തല കുനിക്കില്ലെന്നും ശിവസേന വിടില്ലെന്നും ഇ.ഡി ഓഫീസിലെത്തിയ ശേഷം റാവത്ത് പ്രതികരിച്ചിരുന്നു. ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള ഫ്‌ലാറ്റ് നിര്‍മാണത്തിന്റെ പേരില്‍ 1034 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ തന്റെ പേരിലുള്ള കേസ് വ്യാജമാണെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം. മുംബൈയിലെ വസതിയില്‍ ഇ.ഡി പരിശോധന നടത്തുമ്പോള്‍ താന്‍ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ‘ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ലെന്ന് താക്കറെയുടെ പേരില്‍ ഞാന്‍ സത്യം ചെയ്യുന്നു, തല പോയാലും ശിവസേന വിടില്ല’- സഞ്ജയ് റാവത്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News