K Rajan: നാളെവരെ അതിതീവ്ര മഴ; മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന്(Heavy Rain) മന്ത്രി കെ രാജന്‍(K Rajan). നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യകേരളത്തില്‍ അതിതീവ്ര മഴ പെയ്‌തേക്കും. വെള്ളിയാഴ്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 7 വരെ യാത്രകള്‍ ഒഴിവാക്കണം. വനത്തിലെ ട്രക്കിങ്ങ്, മീന്‍ പിടുത്തം എന്നിവ പാടില്ലെന്നും നദികളിലെ വിനോദ സഞ്ചാരം നിരോധിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ(Heavy rain) തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട(Pathanamthitta) ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കൊല്ലം(Kollam) ജില്ലയിലെ പുനലൂര്‍ താലൂക്കിലെ കുളത്തുപ്പുഴ ഉള്‍പ്പെട്ട് വരുന്ന അഞ്ചല്‍ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News