ADVERTISEMENT
നഗരത്തില്‍ ഇനി സിറ്റി സര്‍വീസിന്(City Service) ഇലക്ട്രിക്ക് ബസുകള്‍(Electric Bus). ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങുന്നത് 25 ബസുകള്‍. തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഗതാഗത മന്ത്രി ആന്റ്ണി രാജു(Antony Raju) ബസുകളുടെ ഫ്ളാഗ് ഓഫ് ചെയ്തു.
നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കില്‍ ഇലക്ട്രിക് ബസുകളുടെ ചിലവ് അതിന്റെ പകുതിയായി കുറയും. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസുകളായി ഇവ മാറും. പുതിയ സര്‍വീസുകള്‍ മന്ത്രി ആന്റ്ണിരാജു ഫ്ളാഗ് ഓഫ് ചെയ്തു.
ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങുന്നത് 25 ബസുകളാണ്, കൂടുതല്‍ ബസുകള്‍ എത്തുന്നതോടെ നഗരത്തിലെ സിറ്റി സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറും. ബസുകളില്‍ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേള്‍ഡ്ഷോര്‍ നെറ്റ് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതി സാഹായത്തോടെയാണ് ഇന്റ്ര്‌നെറ്റ് സേവനം.ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.