തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം;ഇടത് എം പിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഇടത് എം പിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി.

SFI:എസ്എഫ്‌ഐ സൗത്ത് ഇന്ത്യന്‍ ജാഥ തടഞ്ഞ് തമിഴ്നാട് പൊലീസ്

എസ്എഫ്‌ഐ(SFI) സൗത്ത് ഇന്ത്യന്‍ ജാഥ തടഞ്ഞ് തമിഴ്നാട് പൊലീസ്. കന്യാകുമാരിയില്‍ നിന്നും ആരംഭിക്കേണ്ട ജാഥയാണ് തടഞ്ഞത്. ഉദ്ഘാടനത്തിന് തൊട്ട് മുമ്പാണ് ജാഥ തടഞ്ഞത്. ചിന്നദുരൈ എംഎല്‍എയാണ് ജാഥ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എംഎല്‍എയെയും പൊലീസ് തടഞ്ഞു. വി പി സാനു ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു.

നേരത്തേ തന്നെ ഡിജിപി ഓഫീസില്‍ നിന്നും ജാഥക്ക് അനുമതി എടുത്തിരുന്നു. അതേസമയം തടഞ്ഞതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടുള്ള എസ് എഫ് ഐ യുടെ രാജ്യവ്യാപക ജാഥയാണ് കന്യാകുമാരിയില്‍ തടഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here