അനധികൃതമായി കഞ്ചാവ് കൈവശം വെച്ചു; യുവാവ് അറസ്റ്റില്‍

പെരുമ്പാവൂര്‍(Perumbavoor) റേഞ്ചില്‍ അനധികൃതമായി കഞ്ചാവ് കൈവശം വെച്ച യുവാവ് അറസ്റ്റില്‍(Arrest). പെരുമ്പാവൂര്‍ റേഞ്ചിന്റെ പരിധിയിലുള്ള നടുമ്പുള്ളി തൊട്ടുക്കരയില്‍ ചിറ്റു പറമ്പില്‍ ബേബിയുടെ ഭാര്യ ഗ്രേസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അനധികൃതമായി 4.700 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചത്. നിതിന്‍ സേവ്യര്‍(27) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

കേസ് റിക്കാര്‍ഡുകളും തൊണ്ടിമുതലുകളും പ്രതിയെയും തുടര്‍നടപടികള്‍ക്കായി പെരുമ്പാവൂര്‍ റേഞ്ച് ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ , പ്രിവന്റ്റ്റീവ് ഓഫീസര്‍ സാജു, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) മണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ്, നൗഷാദ്, പദ്മ ഗിരീശന്‍ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News