ADVERTISEMENT
ലീഗ് നേതാവ് എം.കെ. മുനീറിനെ(M K Muneer) ട്രോളി മന്ത്രി വി. ശിവന്‍കുട്ടി(V Sivankutty).സ്‌കൂളുകളില്‍ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി(Gender Neutrality) നീക്കങ്ങളെ പരിഹസിച്ച് മുനീര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ‘പോത്തിനെന്ത് ഏത്തവാഴ’ യെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. മുനീറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരിഹാസം. സെക്സ് എജ്യൂക്കേഷന്‍(Sex Education) പുസ്തകം കൈയ്യില്‍ പിടിച്ചിരിക്കുന്ന പോത്തിന്റെ ചിത്രത്തോടൊപ്പമാണ് മന്ത്രി പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍(Facebook) പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ(Gender Neutral Uniform) വിവാദ പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് എം കെ മുനീര്‍. താന്‍ ലിംഗസമത്വത്തിനെതിരായല്ല പറഞ്ഞതെന്നാണ് എം കെ മുനീറിന്റെ(M K Muneer) ന്യായീകരണം. മുഖ്യമന്ത്രിക്കെതിരായ(Chief Minister) പരിഹാസവും മതനിരാസമെന്ന വാദവും മുനീര്‍ ഒഴിവാക്കുകയും ചെയ്തു. പെണ്‍കുട്ടികളെ പാന്റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്നാണ് എം കെ മുനീര്‍ ചോദിച്ചത്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി മോയെന്നുമാണ് മുനീര്‍ വിവാദപരാമര്‍ശം നടത്തിയത്. എംഎസ്എഫ്(MSF) ക്യാംപെയിനിന്റെ ഭാഗമായി കോഴിക്കോട് സംവാദ പരിപാടിയിലാരുന്നു വിവാദപരാമര്‍ശം.
ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’എന്നിങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ നടത്തിയത്. ഇതിനെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ന്യായീകരണവുമായി രംഗത്തെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.