Subi Suresh : അതീവ സുന്ദരിയായി സുബിസുരേഷ് ; വിവാഹമായോ ? ആരാധകരോട് മറുപടി പറഞ്ഞ് താരം

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ ചർച്ചാ വിഷയം. ഇളം പച്ച നിറത്തിലുള്ള സാരിയും കടും പച്ചയിൽ ഗോൾഡൻ കസവ് വർക്കുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത വേഷത്തിലെത്തിയ സുബി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് വേണം പറയാൻ .

താരം വിവാഹിതയായോ, വിവാഹിതയാകാൻ പോവുകയാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം . ഒടുവിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് താരം . എന്റെ വിവാഹമൊന്നുമല്ല വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി .

മതിവ് മോഡേൺ ലുക്കിൽ നിന്ന് മാറി തലയിൽ പൂവ് വച്ച് സുബി അതീവ സുന്ദരിയായി ആണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . വെള്ള നിറമുള്ള ഷർട്ടണിഞ്ഞ് യുവാവിനൊപ്പമുള്ള ചിത്രമാണ് സുബി പോസ്റ്റ് ചെയ്തത്. എന്നാൽ യുവാവിന്റെ മുഖം വ്യക്തായിരുന്നില്ല. ഇതാണ് ആരാധകരിൽ സംശയം ജനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News