Wedding : ഗായകൻ അർജുൻ വിവാഹിതനാകുന്നു; വിവാഹം രണ്ടു വർഷങ്ങളിലായി നടത്തും

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴ് വർഷമായി ഇരുവരും പ്രണയത്തിലാണ് . രണ്ട് വർഷത്തിലായി വിവാഹം നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അർജുൻ കനുംഗോ പറഞ്ഞു .

മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. 2023 ഏപ്രിലിൽ ബ്രിട്ടണിൽ വച്ച് കാർലയുടെ ആഗ്രഹപ്രകാരം പള്ളിയിൽ ക്രൈസ്തവ ആചാരപ്രകാരവും വിവാഹം സംഘടിപ്പിക്കും.

മുംബൈയിൽ വെച്ച് നടത്തുന്ന വിവാഹത്തിൽ ഓഗസ്റ്റ് 9ന് മെഹന്ദി, 10 ന് വിവാഹം, 11ന് റിസപ്ഷൻ ഇങ്ങനെയാകും ചടങ്ങുകൾ. അർജുന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാർല ചടങ്ങിൽ അണിയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News