ശെടാ …കൂളിംഗ് ഗ്ലാസ്, സിഗരറ്റ്, കഴുത്തില്‍ ചെയിൻ കിടിലൻ ലുക്കില്‍ അല്ലു അര്‍ജുന്‍; പുഷ്പ 2 ആണോയെന്ന് ആരാധകര്‍

കൂളിംഗ് ഗ്ലാസും , സിഗററ്റും , കഴുത്തില്‍ ചെയിനുമായി കിടിലൻ ലുക്കിൽ അല്ലു അര്‍ജുന്‍ . കഥാപാത്രത്തിനനുസരിച്ച് രൂപവും ഭാവവും സ്റ്റൈലും പലപ്പോഴും മാറ്റിപ്പിടിക്കാറുള്ള താരത്തിന്റെ മറ്റൊരു കഥാപാത്ര വേഷമാണോ അതോ സ്റ്റൈൽ മാറ്റി പിടിച്ചതാണോ എന്ന സംശയത്തിലാണ് ആരാധകർ .

അല്ലു അർജുന്റെ പുഷ്പയായുള്ള വേഷപ്പകര്‍ച്ച രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. ഉദ്വേഗഭരിതമായ ഒരു പോയിന്റില്‍ പുഷ്പ അവസാനിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ പുഷ്പ 2ന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിരുന്നു. പുഷ്പ 2ല്‍ അല്ലു അര്‍ജുന്‍ ഏത് സ്റ്റൈലിലാണ് എത്തുക എന്നതും ആരാധകരുടെ പ്രധാന കൗതുകമാണ്. അപ്പോഴാണ് താരത്തിന്റെ ഈ ലുക്ക് വൈറലായത് .

ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുന്‍ തന്റെ പുതിയ ചിത്രം പങ്കുവച്ചതോടെയാണ് പല ഊഹാപോഹങ്ങള്‍ക്കും ചൂടുപിടിച്ചത്. വളരെ വ്യത്യസ്തമായ സ്റ്റൈലില്‍ മാസായി ആത്മവിശ്വാസത്തോടെ ചുരുട്ട് ചുണ്ടില്‍ വച്ച ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇതെങ്കില്‍ ചിത്രമേതെന്ന് പറയാനും പലരും കമന്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here