Muhammad Riyas: നാട് നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന് ഒരു പരിഹാരമാണ് കോമ്പോസിറ്റ് ടെന്‍ഡര്‍: മന്ത്രി മുഹമ്മദ് റിയാസ്

നമ്മുടെ നാട് നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് കോമ്പോസിറ്റ് ടെന്‍ഡര്‍(Composite Tender) വഴി പരിഹാരം കാണാന്‍ ഇനി മുതല്‍ സാധ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കെട്ടിടനിര്‍മ്മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ വിളിക്കുന്നത് നിര്‍മ്മാണം അനന്തമായി നീണ്ടുപോവാനും വഴിവെക്കുമെന്നും ഇതിന് ഒരു പരിഹാരമായാണ് കോമ്പോസിറ്റ് ടെന്‍ഡര്‍ (സംയുക്ത കരാര്‍) സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു കെട്ടിടനിര്‍മ്മാണത്തിന്റെ മുഴുവന്‍ ജോലികളും ഒരു കരാറില്‍ ഉള്‍പ്പെടുത്തി ഒരു കരാറുകാരനെ ഏല്‍പ്പിക്കുന്നതാണ് സംയുക്ത കരാര്‍ സംവിധാനം.

നിലവില്‍ കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.സി നിര്‍മ്മാണം, പിണറായിലെ സ്‌ക്കൂള്‍ നിര്‍മ്മാണം എന്നിവ സംയുക്ത കരാറായാണ് ക്ഷണിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും സംയുക്ത കരാറാണ് ആലോചിക്കുന്നത്. ചില എതിര്‍പ്പുകള്‍ ഇപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ അവയെ തട്ടി മാറ്റി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചിലത് പറഞ്ഞോട്ടെ …
സ്വന്തം വീട് നിര്‍മ്മാണത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയ ഉടന്‍ നമ്മള്‍ തന്നെ അത് കുത്തിപ്പൊളിക്കുമോ?
ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച നിങ്ങളുടെ വീടോ കെട്ടിടമോ ഉടനെ കുത്തിപൊളിക്കുന്നതിനെ പറ്റി നിങ്ങള്‍ ഒന്ന് സങ്കല്‍പിച്ച് നോക്കൂ!
എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലങ്ങളായി നടന്നുവരുന്ന വല്ലാത്തൊരു ഏര്‍പ്പാടാണ് ഇത്തരത്തിലുള്ള കുത്തിപൊളിക്കല്‍.
സിവില്‍&ഇലക്ട്രികല്‍ 2 വിത്യസ്ത ടെണ്ടര്‍ വിളിക്കുന്നതാണ് വിചിത്രവും,വിനാശകരവുമായ ഈ പ്രശ്‌നത്തിന് കാരണം.
ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ഭംഗിയായി നിര്‍മ്മിച്ച കെട്ടിടം വീണ്ടും കുത്തി പൊളിക്കുക, വീണ്ടും അറ്റകുറ്റപണി നടത്തുക എന്നിവ നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമാണ്. നമ്മുടെ സംസ്ഥാനത്തും ആയിരക്കണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന് ശേഷം കുത്തിപൊളിച്ചിട്ടുണ്ട്.
‘ഉണരുവിന്‍
അഖിലേശനെ സ്മരിപ്പിന്‍
ക്ഷണമേഴുന്നേല്‍പ്പിന്‍
അനീതിയോടെതിര്‍ക്കിന്‍’
വാഗ്ഭടാനന്ദഗുരുദേവന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധം അനീതി കണ്ടാല്‍ സടകുടഞ്ഞ് എഴുന്നേറ്റ് പ്രതികരിക്കുന്ന നമ്മുടെ നാട് പക്ഷേ ഈ വിഷയത്തില്‍ വേണ്ടത്ര പ്രതികരിക്കാതെ പോയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം വേണ്ടത്ര തിരിച്ചറിയാതെ പോയതാകാം കാരണം. 2016ലെ ldf സര്‍ക്കാര്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ നിരന്തരം ഇടപെട്ടിരുന്നു. ചില കരാറുകാര്‍ വിഷയം കോടതിക്ക് മുന്‍പാകെ എത്തിച്ചതു കൊണ്ട് പ്രശ്‌ന പരിഹാര ശ്രമം ഫലപ്രാപ്തിയില്‍ എത്തിയില്ല. കെട്ടിടനിര്‍മ്മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ എന്ന രീതിയാണ് നാളിതുവരെയായി സംസ്ഥാനത്ത് നടപ്പിലാക്കിരുന്നത്. അതായത് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കരാര്‍, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു കരാര്‍. ഇതുകാരണം നിര്‍മ്മാണത്തിന് ശേഷം കെട്ടിടം വീണ്ടും കുത്തിപൊളിക്കേണ്ടവരും എന്ന് മാത്രമല്ല കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ വലിയ കാലതാമസവും ഉണ്ടാക്കും. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാതെ കെട്ടിടങ്ങള്‍ കാലങ്ങളായി വെറുതെ കിടക്കുന്ന അവസ്ഥയുമുണ്ട്. ഇതിന്റെ കണക്കെടുത്തപ്പോള്‍ എത്രയോ കെട്ടിടങ്ങള്‍ അങ്ങനെ വെറുതെ കിടക്കുന്നുണ്ട് എന്ന് മനസിലായി. ഇത് പരിഹരിക്കേണ്ട പ്രധാന പ്രശ്‌നമാണ്.

എന്താണ് കോമ്പോസിറ്റ്‌ടെന്‍ഡര്‍(Composite Tender) ?

വീട് നിര്‍മ്മിക്കുന്നത് പോലെ തന്നെ തലമുറകള്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണലോ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും. കെട്ടിടനിര്‍മ്മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ വിളിക്കുന്നത് കെട്ടിടനിര്‍മ്മാണം അനന്തമായി നീണ്ടുപോവാനും വഴിവെക്കും. ഇതിന് ഒരു പരിഹാരമായാണ് കോമ്പോസിറ്റ് ടെന്‍ഡര്‍ (സംയുക്ത കരാര്‍) സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഒരു കെട്ടിടനിര്‍മ്മാണത്തിന്റെ മുഴുവന്‍ ജോലികളും ഒരു കരാറില്‍ ഉള്‍പ്പെടുത്തി ഒരു കരാറുകാരനെ ഏല്‍പ്പിക്കുന്നതാണ് സംയുക്ത കരാര്‍ സംവിധാനം. സംയുക്ത കരാര്‍ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഇലക്ട്രിക്കല്‍ ജോലികള്‍ കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കാനും അനാവശ്യ കുത്തിപൊളിക്കലും അനുബന്ധ അറ്റകുറ്റപണികളും ഒഴിവാക്കാന്‍ സാധിക്കും. ഇത് ഗുണമേന്മ വര്‍ധിപ്പിക്കാനും നിര്‍മ്മാണ ചെലവ് കുറയ്ക്കാനും സഹായിക്കും.

വര്‍ഷങ്ങളായി സംയുക്ത കരാര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല. പല കാരണങ്ങളും എതിര്‍പ്പുകളും കാരണം പഴയ രീതി തുടര്‍ന്നു. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും സംയുക്ത കരാര്‍ ശരിവെച്ചിട്ടുണ്ട്. ഇതിനായി പൊതുമരാമത്ത് ചട്ടങ്ങളില്‍ മാറ്റം വരുത്തി. ഇനി പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണത്തിനായി കോമ്പോസിറ്റ് ടെന്‍ഡറുകളാണ് ക്ഷണിക്കുക. നിലവിലെ സിവില്‍, ഇലക്ടിക്കല്‍ കരാറുകാര്‍ക്ക് കോമ്പോസിറ്റ് കരാറുകരായി ഭാവിയില്‍ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കും.

നിലവില്‍ കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.സി നിര്‍മ്മാണം, പിണറായിലെ സ്‌ക്കൂള്‍ നിര്‍മ്മാണം എന്നിവ സംയുക്ത കരാറായാണ് ക്ഷണിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും സംയുക്ത കരാറാണ് ആലോചിക്കുന്നത്. ചില എതിര്‍പ്പുകള്‍ ഇപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ അവയെ തട്ടി മാറ്റി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നാട് നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് കോമ്പോസിറ്റ് ടെന്‍ഡര്‍ വഴി പരിഹാരം കാണാന്‍ ഇനി മുതല്‍ സാധ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യത്തിന്റെ 75-ആം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന വേളയിലാണ് സഖാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ഉജ്ജ്വല രാഷ്ട്രീയജീവിതത്തിന്റെ സ്മരണകള്‍ ഇന്ന് നാം പുതുക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായി വളര്‍ന്ന സഖാവ് സുര്‍ജിത്തിന്റെ സുധീരവും ത്യാഗപൂര്‍ണ്ണവുമായ ജീവിതം മനുഷ്യമോചന പോരാട്ടങ്ങള്‍ക്കാകെ എക്കാലത്തേക്കുമുള്ള പ്രചോദനമാണ്.
പതിനാറാം വയസ്സില്‍ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വദിനത്തില്‍ ഹോഷിയാര്‍പുര്‍ കോടതിവളപ്പില്‍ ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെ ഇറക്കി, ത്രിവര്‍ണ പതാക ഉയര്‍ത്തിയ സുര്‍ജിത്തിന്റെ ധീരത സമാനതകളില്ലാത്തതാണ്. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിനിടെ നേരിട്ട കൊടിയ പീഡനങ്ങള്‍ക്കൊന്നും സഖാവിനെ തളര്‍ത്താനായില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീവ്രാനുഭവങ്ങളുമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാവുകയായിരുന്നു സുര്‍ജിത്ത്. സ്വാതന്ത്ര്യാനന്തരം തൊഴിലാളികളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളേറ്റെടുത്ത് സുര്‍ജിത്ത് നയിച്ച സമരങ്ങള്‍ രാജ്യചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത അദ്ധ്യായങ്ങളാണ്. അസാമാന്യമായ നേതൃപാടവത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയം തന്നെ നിര്‍ണയിച്ച നിരവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഖാവിനു കഴിഞ്ഞു.
സഖാവ് സുര്‍ജിത്തിനോടൊപ്പമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. പ്രത്യയശാസ്ത്രദാര്‍ഢ്യവും സംഘാടക മികവും മുറ്റുനിന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികള്‍ ഏതൊരു കമ്മ്യൂണിസ്റ്റിനും മാതൃകയാണ്. വര്‍ഗീയതയും അസമത്വവും മുന്‍പെങ്ങുമില്ലാത്ത വിധം വളരുന്ന ഈ കാലഘട്ടത്തില്‍ അവയ്‌ക്കെതിരെ അവിശ്രമം പോരാടിയ സഖാവ് സുര്‍ജിത്തിന്റെ ഓര്‍മ്മകളുടെ പ്രസക്തിയേറുകയാണ്. അവയില്‍ നിന്ന് ഊര്‍ജ്ജവും ദിശാബോധവും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സഖാവിന്റെ വിപ്ലവ സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News