Rain Kerala:ഉരുള്‍പൊട്ടല്‍;വരുമാന മാര്‍ഗങ്ങള്‍ സര്‍വ്വതും നഷ്ടമായി കര്‍ഷകന്‍

ഈരാറ്റുപേട്ട മൂന്നിലവില്‍ ഉണ്ടായ (heavy rain)ഉരുള്‍പൊട്ടലില്‍ വരുമാനമാര്‍ഗങ്ങള്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകനാണ് ഔസേപ്പച്ചന്‍. ഗര്‍ഭിണികളായിരുന്ന രണ്ട് എരുമകളും 17 പന്നികളും ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ എടുത്തുകൊണ്ട് പോയത്. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീരോടെ കഴിയുകയാണ് ഈ മലയോര കര്‍ഷകന്‍.

മലവെള്ളം ഒഴുകിയെത്തുമ്പോള്‍ പുല്ല് തിന്നാന്നായി കെട്ടിയിട്ടിരിക്കുകയായിരുന്നു ഈ എരുമകളെ. മരണവെപ്രളാത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മിണ്ടാപ്രാണികള്‍ മുങ്ങി താഴുമ്പോള്‍ നിസഹായതോടെ നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളുവെന്ന് ഔസേപ്പച്ചന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ പന്നി ഫാമില്‍ ആകെ ഉണ്ടായിരുന്ന 22 പന്നികളില്‍ 17 ഉം ഒലിച്ച് പോയി. ആടും, കോഴിയും, താറാവും ഉള്‍പ്പെടെ മറ്റ് ജീവജാലങ്ങളും നഷ്ടപ്പെട്ടു. അരപൊക്കം വെള്ളത്തില്‍ വീട് മുങ്ങിയപ്പോള്‍ വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചുവെന്നും ഔസേപ്പച്ചന്‍ പറയു്‌നനു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News