AKG Centre:എ കെ ജി സെന്റര്‍ ആക്രമണം;ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

(AKG Centre)എ കെ ജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്ററില്‍ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എകെജി സെന്റര്‍ ആക്രമണം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് മാറിയത്.

എ കെ ജി സെന്ററില്‍ എത്തിയ അന്വേഷണ സംഘം സ്ഥല പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണസംഘം കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധയമാക്കും ആക്രമണം നടന്ന സമയത്ത് ഈ മേഖലയിലെ മൊബൈല്‍ ടവറുകളില്‍ പ്രവര്‍ത്തിച്ച ഫോണുകളുടെ വിവരങ്ങളും ശേഖരിക്കും. അസ്വാഭാവികത തോന്നുന്നവയുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജലീല്‍ തോട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ 30ന് രാത്രി 11. 23 നും 11 24 നും ഇടയിലാണ് എകെജി സെന്റര്‍ ആക്രമണം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News