
നടൻ ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം . തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അറബി വേഷം കെട്ടി ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണാനാവുക. പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here