Deandra Dottin: രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച് ദിയേന്ദ്ര ഡോട്ടിന്‍

വെസ്റ്റ് ഇന്‍ഡീസ്(West Indies) ഓള്‍റൗണ്ടര്‍ ദിയേന്ദ്ര ഡോട്ടിന്‍(Deandra Dottin) രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരെ ബാര്‍ബഡോസ് ടീം പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. മത്സരത്തില്‍ 9 വിക്കറ്റിനാണ് ബാര്‍ബഡോസ് പരാജയപ്പെട്ടത്. ഒരു ഓവര്‍ എറിഞ്ഞ് 25 റണ്‍സ് വഴങ്ങിയ താരം ബാറ്റിംഗില്‍ 22 പന്തുകള്‍ നേരിട്ട് 8 റണ്‍സാണ് നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനായി 146 ഏകദിനങ്ങളിലും 126 ടി-20കളിലും കളിച്ചിട്ടുള്ള ഡോട്ടിന്‍ വിന്‍ഡീസ് കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. ഏകദിനത്തില്‍ 72 വിക്കറ്റും ടി-20യില്‍ 62 വിക്കറ്റും നേടിയിട്ടുള്ള താരം യഥാക്രമം 3727, 2697 റണ്‍സും സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News