ചോറിനൊപ്പം കൊതിപ്പിക്കും രുചിയിൽ മീൻ വറുത്തരച്ച കറി, ഈസി റെസിപ്പി

വേണ്ട ചേരുവകൾ

1.നെയ്മീൻ – എട്ടു വലിയ കഷണം

2.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

3.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പെരുംജീരകം – രണ്ടു നുള്ള്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

കറിവേപ്പില – ഒരു തണ്ട്

ചുവന്നുള്ളി – ആറ്

4.വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

6.സവാള – ഒന്ന്, അരിഞ്ഞത്

പച്ചമുവക് – നാല്, അറ്റം പിളർന്നത്

7.തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ

8.പുളി പിഴിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി വയ്ക്കുക.

∙ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു ഗോൾഡന്‍ബ്രൗൺ നിറത്തിൽ വറക്കുക. ചൂടാറിയശേഷം നല്ല മയത്തിൽ അരച്ചു മാറ്റിവയ്ക്കണം.

∙ബാക്കിയുള്ള വെളിച്ചെണ്ണയിൽ മല്ലിപ്പൊടിയും മുളകുപൊടിയും വറുത്ത്, മസാല മണം വന്നു തുടങ്ങുമ്പോൾ അൽപം വെള്ളവും സവാളയും പച്ചമുളകും ചേർക്കുക.

∙വെള്ളം തിളച്ചശേഷം തക്കാളിയും പെരുംജീരകം പൊടിച്ചതും ചേർക്കണം. തക്കാളി നന്നായി വെന്തുടയണം.

∙ഇതിലേക്ക് വറുത്തരച്ച മസാലയും പുളി പിഴിഞ്ഞതും മീനും ചേർത്തു വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News