Monkeypox : തൃശൂരില്‍ മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേർ : മന്ത്രി കെ രാജന്‍ | K Rajan

തൃശൂരില്‍ മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേരെന്ന് മന്ത്രി കെ രാജന്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ സ്വീകരിക്കാന്‍ പോയവരാണ് നിരീക്ഷണത്തില്‍ ക‍ഴിയുന്നത്.സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. എല്ലാവരും സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി കെ രാജന്‍ തൃശൂരില്‍ പറഞ്ഞു.

മങ്കിപോക്‌സ് പിടിപെടുന്നവരിൽ കാണുന്ന രണ്ട് പുതിയ ലക്ഷണങ്ങൾ

മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളിൽ മലാശയ വേദന, പെനൈൽ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങൾ കാണുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കടുത്ത തലവേദന, പനി, ചർമ്മത്തിലെ തിണർപ്പ് അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ/കുമിളകൾ, ക്ഷീണം, കക്ഷം, കഴുത്ത്, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥിയുടെ വീക്കം, പേശി വേദന, നടുവേദന എന്നിവയാണ് മങ്കിപോക്സിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുബ്രത ദാസ് പറഞ്ഞു.

എല്ലാ രോഗികൾക്കും അവരുടെ ചർമ്മത്തിലോ മ്യൂക്കോസൽ ചർമ്മത്തിലോ ജനനേന്ദ്രിയത്തിലോ പെരിയാനൽ ഭാ​ഗത്തോ ആണ് മുറിവുള്ളതായി കണ്ടെത്തിയതെന്നും ​പഠനത്തിൽ പറയുന്നു.രോഗബാധിതരായ ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ആളുകളിൽ പനി, തൊണ്ടവേദന എന്നിവ ഉണ്ടാകുമ്പോൾ ആ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നവരെ വേർതിരിച്ച് ശരിയായ വൈദ്യസഹായത്തോടെ വിലയിരുത്തണമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിന്ദുമതി പി എൽ പറഞ്ഞു.

രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിക്ക് അഞ്ച് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ രണ്ടോ മൂന്നോ ആഴ്ച ക്വാറന്റൈൻ ആവശ്യമാണെന്നും ഡോ. ബിന്ദുമതി പറഞ്ഞു.രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നവർ നല്ല ശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്ന വ്യക്തി പതിവായി കൈ കഴുകേണ്ടതുണ്ട്. കൂടാതെ കൊവിഡ് – 19 പോലെ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്നും അവർ പറഞ്ഞു.

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News