Arrest: വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ കുത്തിയത് 30 തവണ; ഭർത്താവ് അറസ്റ്റിൽ

വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ(wife) കുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ(arrest). ലാസ് വെഗാസിലാണ് സംഭവം. ബോക്സിംഗ് പരിശീലകനായ ക്ലിഫോർഡ് ജേക്കബാണ് അറസ്റ്റിലായത്. ഭാര്യയെ 30 തവണയാണ്ഇയാൾ കുത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്തത്തിൽ കുളിച്ച അറുപതുകാരനായ പ്രതി അപ്പാർട്ട്മെന്റിന്റെ ലീസിംഗ് ഓഫീസിലേക്ക് ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകശ്രമം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജേക്കബിനെതിരെ കേസെടുത്തത്.

അപ്പാർട്ട്‌മെന്റിൽ നിന്ന് അഞ്ച് കത്തികളും കത്രികയും കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഖത്തും കഴുത്തിലുമാണ് സ്ത്രീക്ക് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here