Iraq: ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍

ഇറാഖ് പാര്‍ലമെന്റിലേക്ക്(Iraq Parliament) കടന്നുകയറിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും അവിടെ നിലയുറപ്പിച്ചു. രാഷ്ട്രീയ പ്രതിഷേധത്തിനു പകരം പാര്‍ലമെന്റിനുള്ളിലെ കുത്തിയിരിപ്പ് സമരം പാട്ടും നൃത്തവുമൊക്കെയായി ആഘോഷമാക്കി മാറ്റി. കൂടാതെ, ഇടവേളകളില്‍ പ്രധാനഹാളിലെ കട്ടിലുകളില്‍ ചെറുമയക്കവും നടത്തി.

കയറും ചെയിനുമായി പാര്‍ലമെന്റിലേക്ക് ശനിയാഴ്ച ഇരച്ചുകയറിയതില്‍നിന്ന് വിഭിന്നമായ കാഴ്ചയാണ് ഞായറാഴ്ച അരങ്ങേറിയത്. മുന്‍മന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് എതിരായാണ് ഷിയ നേതാവ് മുഖ്തദ അല്‍സദ്‌റിന്റെ അനുയായികളുടെ പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News