എന്റെ അവസ്ഥ സഹോദരന് വരരുത്; സഹോദരനായി സഹായം അഭ്യര്‍ത്ഥിച്ച അഫ്ര ഇനി കണ്ണീരോര്‍മ്മ

മാട്ടൂലിനെ സങ്കടത്തിലാഴ്ത്തി അഫ്ര വിട പറഞ്ഞു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ)(Spinal muscular atrophy) ബാധിച്ച അഫ്ര (15) ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ(Kozhikode) സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീല്‍ചെയറില്‍ ഇരുന്ന് അഫ്ര എസ്എംഎ രോഗബാധിതനായ സഹോദരന്‍ മുഹമ്മദിന് വേണ്ടി ചികിത്സാസഹായം ആവശ്യപ്പെട്ടു നടത്തിയ അഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു.

എന്റെ അവസ്ഥ എന്റെ സഹോദരന് വരരുത്. അതിന് നിങ്ങളുടെ സഹായം വേണം എന്നായിരുന്നു അഭ്യര്‍ത്ഥന. ദിവസങ്ങള്‍ക്കകം 46 കോടിയോളം രൂപയാണ് ലഭിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയാണ് അന്ത്യം. കണ്ണൂര്‍ മാട്ടൂല്‍ സെന്‍ട്രല്‍ ഖുദ്‌റത്ത് റോഡിലെ റഫീഖിന്റെ പി സി മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും (2വയസ്സ്) ഇതേ രോഗമാണ്. ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് അഫ്ര. അഫ്രയുടെ നിര്യാണത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. അന്‍സിലയാണ് അഫ്രയുടെ മറ്റൊരു സഹോദരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News