African Swine Fever: ആഫ്രിക്കൻ പന്നിപ്പനി; പന്നി ഫാമുകളിൽ പാലിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കൂ…

ആഫ്രിക്കൻ പന്നിപ്പനി(African Swine Fever) വർധിക്കുന്ന സാഹചര്യത്തിൽ പന്നി ഫാമുകളിൽ പാലിക്കേണ്ട കാര്യങ്ങൾ അറിയാം..

1.കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.

2. പന്നി ഫാമിലേയ്ക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനാശനം ചെയ്യുക. (2% വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, പെർ അസെറ്റിക് ആസിഡ്, കുമ്മായം അണുനാശിനികളായി ഉപയോഗിക്കാം).

3. പന്നി ഫാമിലേയ്ക്കുള്ള സന്ദർശകരെ നിജപ്പെടുത്തിയും അവരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും വേണം.

4. പന്നി ഫാമിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് ശുചിത്വം പാലിക്കുകയും കൈകൾ
അണുനാശനം ചെയ്യുകയും വേണം.

5. പന്നി ഫാമിലേയ്ക്ക് മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത് തടയുക. പക്ഷികൾ ഫാമിൽ കയറാതിരിക്കാൻ വശങ്ങളിൽ നെറ്റ് ക്രമീകരിക്കേണ്ടതാണ്.

6. പന്നികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ അടുത്തുള്ള വെറ്ററിനറി
ഡോക്ടറുമായി ബന്ധപ്പെടുക.

7. പുതിയതായി ഫാമിലേയ്ക്ക് പന്നികുഞ്ഞുങ്ങളെ വാങ്ങുന്നത് താത്കാലികമായി
ഒഴിവാക്കുക.

8. പന്നി ഫാമിലെ തൊഴിലാളികളെ പന്നികളിലെ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക. തൊഴിലാളികൾ മറ്റു ഫാമുകളിലേയ്ക്ക് പോകാൻ പാടുള്ളതല്ല.

പന്നി ഫാമുകളിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ

1. അറവുശാലകളിൽ നിന്നുള്ള മാലിന്യം പന്നികൾക്ക് ഭക്ഷണമായി നല്കുന്നത് ഒഴിവാക്കണം. അടുക്കള വേസ്റ്റും ഹോട്ടൽ വേസ്റ്റും പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണം. സസ്യഭോജനമാണെങ്കിലും 20 മിനിറ്റ് നേരം വേവിച്ച് മാത്രം ഹോട്ടൽ വേസ്റ്റ് ഭക്ഷിക്കാനായി പന്നികൾക്ക് നല്കുക.

2. പന്നിയിറച്ചിയും മറ്റ് പന്നിയുത്പന്നങ്ങളും ഫാമിലേയ്ക്ക് കൊണ്ടുവരുന്നതും ഫാമിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കണം.

3. ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങളിൽ നിന്നും ഭക്ഷണ വസ്തുക്കൾ ഫാമിലുള്ള പാത്രങ്ങളിലേയ്ക്ക് പകർന്ന ശേഷം അവ തിരികെ നല്കണം. പാത്രങ്ങൾ (ബിന്നുകൾ) കൈമാറാൻ പാടുള്ളതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News