A A Rahim MP : വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണ്: എ എ റഹീം എംപി

വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് എ എ റഹീം എംപി (A A Rahim MP ). പ്രവാസികളെയും,ആഭ്യന്തര യാത്രക്കാരെയും വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് എറിഞ്ഞു കൊടുത്ത് കേന്ദ്രസർക്കാർ കാഴ്ചക്കാരന്റെ റോളിൽ മാറിനിൽക്കുകയാണ്.ഇത് വ്യക്തമാക്കുന്ന മറുപടിയാണ് ഇന്ന് രാജ്യ സഭയിൽ ( Rajyasabha )കേന്ദ്ര വ്യോമയാന മന്ത്രി നൽകിയത്.

വിമാനടിക്കറ്റ് നിരക്ക് വർധിക്കുന്നതിനെ കുറിച്ച് രാജ്യസഭയിൽ എ.എ.റഹീം എം.പിയുടെ ചോദ്യത്തിന് മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ നൽകിയ മറുപടിയിൽ,വിമാനക്കൂലി പൂർണമായും വിപണി നിശ്ചയിക്കുന്നതാണെന്ന് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുകയോ നിശ്ചയിക്കുകയോ ചെയ്യുന്നില്ല. കൂടാതെ, വിമാന നിരക്കു നിയന്ത്രിക്കാൻ സാധിക്കും വിധം പുതിയ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ചട്ടക്കൂട് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിമാനകമ്പനികൾ പകൽ കൊള്ള നടത്തുമ്പോൾ,കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണ്. നിരക്ക് നിയന്ത്രിക്കാനുള്ള അധികാരം ഇന്ന് കേന്ദ്ര സര്ക്കാരിന് ഇല്ലാതായിരിക്കുന്നു. നവലിബറൽ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരായി മാറി.

ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ (ATF)വിലയാണ് വിമാന നിരക്ക് നിശ്ചയിക്കുന്നതിൽ ഒരു മുഖ്യ ഘടകം.കേരളാ സർക്കാർ എ ടി എഫിന്റെ സംസ്ഥാന വിഹിതത്തിൽ കുറവ് വരുത്തിയിട്ട് പോലും കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള വിമാന യാത്രാക്കൂലിയിൽ കുറവ് ഉണ്ടാകുന്നില്ല.

പ്രവാസികളെയും മറ്റ് വിമാന യാത്രക്കാരെയും മാത്രമല്ല,വിനോദ സഞ്ചാരത്തെയും അതിലൂടെ തൊഴിൽ അവസരങ്ങളെയും രാജ്യത്തിന്റെ വരുമാനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് വിമാനയാത്രാടിക്കറ്റിലുണ്ടാകുന്ന നിരക്ക് വർദ്ധനവ്.രാജ്യത്തിന്റെ ഖജനാവിന് പ്രബലമായ സംഭാവന ചെയ്യുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കാട്ടുന്ന ഈ വഞ്ചനാപരമായ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ അടിയന്തിരമായി കേന്ദ്ര സർകാക്കാര്‍ ഇടപെടണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News