CPIM : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആചരിക്കുക : സിപിഐഎം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഗസ്‌ത്‌ ഒന്നു മുതൽ 15 വരെ വിപുലമായി ആചരിക്കാൻ സിപിഐഎം ( CPIM ) കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു.15നു പാർട്ടിയുടെ എല്ലാ ഓഫീസുകളിലും ദേശീയപതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ എടുക്കുകയും ചെയ്യും.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാർ വഹിച്ച മഹത്തരമായ പങ്കും ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ, പൗരസ്വാതന്ത്ര്യം, ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിയാണ്‌ പരിപാടികൾ സംഘടിപ്പിക്കുക.

ഇത്രയുംനാൾ ദേശീയപതാകയെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബിജെപി ഇപ്പോൾ ദേശീയപതാകയുടെ പ്രചാരകരായി രംഗത്തുവരികയാണെന്ന്‌ യോഗതീരുമാനങ്ങൾ വിശദീകരിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം തീവ്രമായ തോതിൽ നവഉദാര നയങ്ങൾക്കൊപ്പം ആർഎസ്‌എസ്‌ വിഭാവന ചെയ്യുന്ന ഹിന്ദുത്വ അജണ്ടയും നടപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തുന്നു. ഈ വർഗീയ– കോർപറേറ്റ്‌ കൂട്ടുകെട്ട്‌ രാജ്യത്തിന്റെ സമ്പദ്‌ഘടന അട്ടിമറിക്കുകയും ജനങ്ങൾക്കുമേൽ അഭൂതപൂർവമായ ഭാരം അടിച്ചേൽപിക്കുകയുമാണ്‌– അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News