Healthy shake : മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക്

മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെൽത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ഷേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഷേക്ക് പലരീതിയിൽ തയ്യാറാക്കാം. മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെൽത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ…

മാമ്പഴം 1 എണ്ണം
ഇളനീരിന്റെ കാമ്പ് 1 കപ്പ്
പഴം 1 എണ്ണം (ഞാലിപൂവൻ)
തണുത്ത പാൽ 2 ഗ്ലാസ്‌
പഞ്ചസാര 4 സ്പൂൺ

തയ്യാറാക്കുന്ന വിധം…

മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്സിയുടെ ജാറിലേക്ക് ചേർത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും, പാലും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല രുചികരവും, ഹെൽത്തിയും ആണ്‌ ഈ ഷേക്ക്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here