Drugs : കൂട്ടുപുഴയിൽ നിന്നു വൻ മയക്കുമരുന്നു ശേഖരം പിടികൂടി

 ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും മാരക മയക്കുമരുന്നായ 74.39 ഗ്രാം MDMA, 1.76 ഗ്രാം (150 എണ്ണം) *LSD സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ സൽമാൻ എം ( വയസ്സ് 31 ) എന്നയാളെ അറസ്റ്റു ചെയ്തു NDPS കേസ് എടുത്തു.

കണ്ണൂർ എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദനൻ പി പി യും കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനു ബാബുവും പാർട്ടിയും ചേർന്ന് സംയുക്തമായി കൂട്ടുപുഴ യിൽ വെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ സുലൈമാൻ പി വി, ഷിബു കെ സി, ജോർജ് ഫെർണാണ്ടസ്, രാജേന്ദ്രൻ കെ കെ, ധ്രുവൻ എൻ ടി, എം കെ ജനാർദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബിൻ കെ, പ്രദീപൻ എം പി, എന്നിവരും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here