Madhyapradesh: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ വൻതീപിടുത്തം; പത്തുപേർ വെന്തുമരിച്ചു

മധ്യപ്രദേശിലെ(madhyapradesh) ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ(hospital) വൻതീപിടുത്തം. പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അപകടമുണ്ടായത്.

രണ്ടു പേരുടെ നില ഗുരുതരമെന്ന് ജബൽപുർ ജില്ലാ കളക്ടർ അല്ലയ്യ രാജ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം.

നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബൽപുർ സി.എസ്.പി. അഖിലേഷ് ​ഗൗർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News