
ഗോമൂത്രവും, ചാണകവും ജിഎസ്ടിയില്‍ (GST) ഉള്‍പ്പെടുത്താത്തതിന് നന്ദി, കേന്ദ്രത്തെ പരിഹസിച്ച് എ എം ആരിഫ് എം പി ( A M Arif MP) . വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ ഇവയൊക്കെ ആഗോളതലത്തില്‍ തന്നെ നടക്കുന്നുവെന്ന് പറഞ്ഞു മോദി സര്‍ക്കാരിന് ( Modi Government ) രക്ഷപെടാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോമാതാവിനെ ആരാധിക്കുന്നവര്‍ പാലിനും തൈരിനും 5% ജിഎസ്ടി ഏര്‍പ്പെടുത്തി ഗോ മാതാവിനെ അപമാനിക്കുന്നത് എന്തിനാണെന്നും എ എം ആരിഫ് എംപി പരിഹസിച്ചു. ഗ്യാസ് സിലിണ്ടറിന് സബ്സിഡി കൊണ്ടുവന്നപ്പോള്‍ അര്‍ഹതപെട്ടവര്‍ക്ക് ലഭിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി ഒരു രൂപ പോലും സബ്സിഡി നല്‍കുന്നില്ല.
സബ്‌സിഡിയുടെ യഥാര്‍ഥ ഗുണഭോക്താവ് കേന്ദ്രസര്‍ക്കാര്‍ ആണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളാ സര്‍ക്കാരിനെ എന്തുകൊണ്ട് മാതൃക ആക്കികൂടെന്ന് എ എം ആരിഫ് എം പി ചോദിച്ചു. സംസ്ഥാനത്ത് എല്ലാ ഇടത്തും മാവേലി സ്റ്റോറുകള്‍ വഴി മിതമായ വിലക്ക് സാധനങ്ങള്‍ നല്‍കുന്നു.
കഴിഞ്ഞ 6 വര്‍ഷമായി വില വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ അവശ്യസാധങ്ങള്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ 14 സാധനങ്ങള്‍ മാസങ്ങളായി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുവെന്നും എ എം ആരിഫ് എം പി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here