Alappuzha: അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ(alappuzha)യില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം(death). ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്.

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അമിത വേഗതയിൽ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന ശിവൻകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം രക്ഷിക്കാനായില്ല. ഭാര്യ: ജാനകി. മക്കൾ : ഷാജി, ഷാനിത, ഷിബു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel